|    Nov 15 Thu, 2018 4:17 pm
FLASH NEWS
Home   >  Kerala   >  

രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി

Published : 23rd April 2018 | Posted By: G.A.G

ബംഗളൂരു: സുപ്രിം കോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗ്ലൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടി വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. അര്‍ബുദരോഗം ബാധിച്ച് അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശന അനുമതി തേടിയത്. ബംഗളൂരു സ്‌ഫോടനകേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍ഐഎ കോടതിയില്‍ മഅ്ദനി ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി മഅ്ദനിയുടെ അപേക്ഷ കോടതി 25നേക്ക് മാറ്റി.
എപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്. ഉമ്മയെ സന്ദര്‍ശിക്കുന്നതിന് പുറമെ, എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ടു മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധരാണ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും മഅ്ദനി  ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. പി ഉസ്മാന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss