|    Aug 19 Sat, 2017 3:41 am
FLASH NEWS

രോഗിക്ക് ചികില്‍സ നിഷേധിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍

Published : 8th August 2017 | Posted By: fsq

 

കൊട്ടിയം:  അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചയാള്‍ക്ക് ചികില്‍സ നിഷേധിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ട്രാവന്‍ കൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി  അധികൃതര്‍. ഞായറാഴ്ച രാത്രി പതിനൊന്നു നാല്‍പ്പതോടെയാണ് ഇത്തിക്കരയില്‍ ബൈക്കുകള്‍ കൂട്ടിമുട്ടി പരിക്കേറ്റ മുരുകന്‍ എന്നയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപം കൊണ്ടുവന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എമര്‍ജന്‍സി വിഭാഗത്തിലെ മെഡിക്കല്‍ ഓഫിസര്‍ പരിശോധിക്കുകയും അടിയന്തരമായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ട കേസാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിഞ്ഞു്. വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാലാണ്  വെറെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. നാലു മിനിറ്റ് മാത്രമാണ് പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്നും മണിക്കുറുകളോളം ആശുപത്രിയില്‍ ചികില്‍സ കിട്ടാതെ കിടന്നുവെന്ന പ്രചാരണം ശരിയല്ലെന്നും ആശുപത്രിയിലെ നിരീക്ഷണ കാമറ പരിശോധിച്ചാല്‍ വിവരങ്ങള്‍ അറിയാമെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷാഹുല്‍ ഹമീദ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക