|    Oct 17 Wed, 2018 3:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രോഗിക്ക് ഗുളിക മാറി നല്‍കി; സ്റ്റാഫ് നഴ്‌സിന് സസ്‌പെന്‍ഷന്‍

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ സാംക്രമിക രോഗ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന 52 വയസുള്ള രോഗിക്ക് ഗുളിക മാറി നല്‍കിയ ഡ്യൂട്ടി നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് നടപടിയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സാംക്രമിക രോഗ വിഭാഗത്തില്‍ നാഡീ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലുള്ള രോഗിക്കാണ് കഴിഞ്ഞ ദിവസം ഗുളിക മാറി നല്‍കിയത്. ഇത് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുകയും വയറ് കഴുകുകയും വിദഗ്ധ ചികില്‍സ നല്‍കുകയും ചെയ്തു. കൂടുതല്‍ നിരീക്ഷണത്തിനും തുടര്‍ ചികില്‍സയ്ക്കുമായി രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്കും മാറ്റിയിരുന്നു. രോഗി പൂര്‍ണമായും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെങ്കിലും സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് അന്വേഷണം നടത്തി നഴ്‌സിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. രോഗിക്ക് മരുന്ന് മാറി നല്‍കിയതമായി ബന്ധപ്പെട്ട് ആര്‍എംഒ, മെഡിസിന്‍ വിഭാഗം മേധാവി, ഫാര്‍മക്കോളജി വിഭാഗം മേധാവി, നഴ്‌സിങ് ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രോഗിയുടെ  ഇതുവരെയുള്ള ചികില്‍സാ ചെലവും തുടര്‍ ചികില്‍സാ ചെലവും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം സൗജന്യമായി നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss