|    Jan 19 Thu, 2017 3:45 am
FLASH NEWS

രോഗികള്‍ക്ക് സ്‌നേഹശയ്യ ഒരുങ്ങുന്നു

Published : 8th September 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാര്‍ഡുകളില്‍ സ്ഥലമില്ലാതെ വരാന്തയില്‍കിടക്കുന്ന രോഗികള്‍ക്ക് ആശ്വാസമായി ആശുപത്രിയി ല്‍ സ്‌നേഹശയ്യ പദ്ധതി ഒരുങ്ങുന്നു. വരാന്തയില്‍ വെറും നിലത്ത് കിടക്കുന്ന രോഗികള്‍ക്കായി മടക്കി വെയ്ക്കുവാന്‍ കട്ടിലുകള്‍ വരുന്നു. വരാന്തയില്‍ തിങ്ങിനിറഞ്ഞ് രോഗികള്‍ കിടക്കുന്നത് പതിവു കാഴ്ചയാണ്. രോഗം മൂര്‍ച്ഛിച്ച് മെഡിക്കല്‍ കോളജാശുപത്രിയില്‍ വരാന്തയില്‍ വെറും നിലത്താണ് ഇപ്പോള്‍ രോഗികള്‍ കിടക്കുന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി പി ശശീധരന്റെ ആശയമാണ് സ്‌നേഹശയ്യയായി മാറിയത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡുകളില്‍ സ്ഥലമില്ലാതെ ഏറെ രോഗികള്‍നിത്യവും വരാന്തയില്‍ കിടക്കുന്നുണ്ട്. ഇത്തരം രോഗികളുടെ ദുരവസ്ഥ പരിഹരിക്കാനാണ് പദ്ധതി വരുന്നത്. വരാന്തയില്‍ രോഗികള്‍ വരുന്നതിനനുസരിച്ചാണ് കട്ടിലുകള്‍ നല്‍കുക. വാര്‍ഡില്‍ അഡ്മിറ്റായ രോഗികള്‍ക്ക് കട്ടിലുകള്‍ ഇല്ലാത്ത അവസ്ഥയിലാണ് ഇത്തരം കട്ടിലുകള്‍ നല്‍കുന്നത്. ആശുപത്രിയിലെ മെഡിസിന്‍ വാര്‍ഡിലും ഓര്‍ത്തോ വാര്‍ഡിലും നിന്ന് തിരിയാന്‍ പറ്റാത്ത തിരക്കാണ് ഇപ്പോള്‍ ഉള്ളത്. മെഡിക്കല്‍ വാര്‍ഡില്‍ 100 ലധികം രോഗികളാണ് ദിവസവും അഡ്മിറ്റാകുന്നത്. ഇതില്‍ പകുതിയിലേറെ രോഗികളും വരാന്തയിലാണ് കിടക്കുന്നത്. ഓര്‍ത്തോ വാര്‍ഡില്‍ രോഗികളുടെ തിരക്കുകാരണം അണുബാധ വരെ രോഗികള്‍ക്കു പിടിപ്പെടുന്നു. 28,500 രൂപ വിലയുള്ള കട്ടിലുകള്‍ രോഗികള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 30 കട്ടിലുകളുടെ തുക വി കെ സി മമ്മദ്‌കോയ എംഎല്‍എ നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്‍ പറഞ്ഞു. കൂടുതല്‍ കട്ടിലുകള്‍ ലഭിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസേന ആയിരത്തിലധികം രോഗികള്‍ വിവിധ രോഗങ്ങള്‍ പിടിപെട്ട് ഒപിയിലെത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക