രോഗികള്‍ക്ക് സാന്ത്വനവുമായി മാടായി ഗ്രാമം കൂട്ടായ്മ
Published : 16th November 2015 | Posted By: SMR
പഴയങ്ങാടി: നിര്‍ധനരോഗികള്‍ക്ക് സാന്ത്വനവുമായി നമ്മുടെ മാടായി ഗ്രാമം ഫേസ്ബുക്ക് കൂട്ടായ്മ. വൃക്കരോഗികള്‍ക്ക് സൗജന്യമരുന്ന് എത്തിക്കുന്നതിനാണ് ഈ നവീന രീതിക്ക് തുടക്കം കുറിച്ചത്. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമരുന്ന് വിതരണം നടത്തുന്നതിനും കൈത്താങ്ങുന്നതിനും സാമ്പത്തിക സമാഹരണം കണ്ടെത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
3500 അംഗങ്ങളുള്ള ഗ്രൂപ്പ് ഇതിനുമുമ്പും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രചാരണാര്‍ഥം കവര്‍ഫോട്ടോ നിശ്ചിതകാലത്തേക്ക് പരിപാടിയുടെ പരസ്യമാക്കി. രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതിന് മൊട്ടാമ്പ്രം മിനാര്‍ കാംപസിന് ആദ്യഘട്ടം സമാഹരിച്ച തുക കൈമാറി. ഹാഷിം മുട്ടം, ഗ്രൂപ്പ് അഡ്മിന് മഹ്മൂദ് ഷാ എന്നിവരുടെ കൈയില്‍നിന്ന് മിനാര്‍ പാലിയേറ്റീവ് വിഭാഗം സെക്രട്ടറി എസ് എം കുഞ്ഞിക്ക ഏറ്റുവാങ്ങി. ചടങ്ങില്‍ എ കെ റഷീദ്, സമീര്‍, സമി, എസ്എപി സിറാജ്, ഒ പി ഹഫീദ്, നൗഷാദ് മന്ന സന്നിഹിതരായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.