|    Jun 29 Thu, 2017 6:10 pm
FLASH NEWS

രോഗികള്‍ക്ക് മികച്ച സേവനം; മണലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് അക്രഡിറ്റേഷന്‍

Published : 8th November 2016 | Posted By: SMR

മണലൂര്‍: മികച്ച ഗുണനിലവാരമുള്ള ആശുപത്രികള്‍ക്കായി ആരോഗ്യ വകുപ്പിന്റേയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേത്യത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കാഷ് (കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പ്പിറ്റല്‍സ്) മണലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു. ആശുപത്രിയില്‍ ലഭ്യമായ സൗകര്യങ്ങളുടെ ഗുണമേന്മയും രോഗികള്‍ക്ക് നല്‍കുന്ന മികച്ച ചികില്‍സയും പരിഗണിച്ചാണ് അവാര്‍ഡ്. ജില്ലയി ല്‍ നിന്നും ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രി ഈ നേട്ടം കൈവരി—ക്കുന്നത്. കാര്യക്ഷമമായ അണുബാധാനിയന്ത്രണ സംവിധാനങ്ങ ള്‍, ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആധുനിക രീതിയിലുള്ള ടോക്കണ്‍ സിസ്റ്റം, ശാസ്ത്രീയ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം, ചികില്‍സയിലും ശുചിത്വ പരിപാലനത്തിലും ഉന്നത ഗുണനിലവാരം, രോഗികളുടേയും ആശുപത്രി ജീവനക്കാരുടേയും സുരക്ഷ സംവിധാനങ്ങള്‍, അഗ്നിസുരക്ഷ സംവിധാനങ്ങള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ആശുപത്രിയില്‍ വരുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ, ശാസ്ത്രീയ മരുന്നു സംഭരണം, വിതരണം, കാലാനുസരണമായ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ജീവനക്കാരുടെ പരിശീലനം, ലബോറട്ടറി, പരിശോധനകളുടെ ഗുണമേന്മയു ം സമയനിഷ്ഠയും, ആശുപത്രിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, രോഗികളുടെ കടമകളും നിര്‍ദ്ദേശങ്ങളും വിശദമാക്കുന്ന അറിയിപ്പുകള്‍, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തല്‍, മുലയൂട്ടുന്നതിനുള്ളപ്രത്യേക മുറി, ആശുപത്രി ഉപകരണങ്ങളുടെ ഗുണമേന്മ, രോഗികളുടെ സ്വകാര്യത തുടങ്ങിയവ കാഷ് അക്രഡിറ്റേഷന്റെ ഭാഗമായി നടപ്പിലാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കൂടി പ്രവര്‍ത്തന ഫലമായാണ് ആശുപത്രിക്ക് അംഗീകാരം നേടാനായത് .

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക