|    Jul 22 Sat, 2017 6:22 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രോഗികള്‍ക്ക് തറയില്‍ ചോറുവിളമ്പി റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രി

Published : 24th September 2016 | Posted By: SMR

റാഞ്ചി: ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകള്‍ സഞ്ചരിച്ച മാജിയുടെ ചിത്രം മനസ്സില്‍നിന്ന് മായുംമുമ്പേ രാജ്യത്തെ അച്ഛേ ദിനങ്ങളുടെ ഞെട്ടിക്കുന്ന ഒരു ദൃശ്യം കൂടി.
ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെറും തറയില്‍ ഭക്ഷണം കഴിക്കേണ്ടിവന്ന രോഗിയുടെ ചിത്രം ദൈനിക് ഭാസ്‌കര്‍ എന്ന പത്രം പുറത്തുകൊണ്ടുവന്നു. ഭക്ഷണം വിളമ്പാന്‍ പാത്രമില്ലാത്തതുകൊണ്ടാണത്രെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ വെറും തറയില്‍ രോഗികള്‍ക്ക് ഭക്ഷണം വിളമ്പുന്നത്. സ്വന്തമായി പാത്രം കൊണ്ടുവരാത്ത രോഗിക്ക് പാത്രം സംഘടിപ്പിച്ചുനല്‍കാന്‍ തയ്യാറാവാതെ അധികൃതര്‍ വെറും തറയി ല്‍ ഭക്ഷണം വിളമ്പുകയായിരുന്നു.
ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് ഈ ദൃശ്യം. അസ്ഥിരോഗവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട പല്‍മതി ദേവി എന്ന സ്ത്രീക്കാണ് ചോറും പരിപ്പും പച്ചക്കറിയുമടങ്ങുന്ന ഭക്ഷണം ആശുപത്രിയുടെ സിമന്റ് തറയില്‍ വിളമ്പിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക