|    Jun 22 Fri, 2018 11:21 am
FLASH NEWS

രോഗികള്‍ക്ക് കൈത്താങ്ങായി 2500 കോളജ് വിദ്യാര്‍ഥികളുടെ സംഘം

Published : 10th July 2016 | Posted By: SMR

തൊടുപുഴ: പ്രതീക്ഷകള്‍ അസ്തമിച്ച ജില്ലയിലെ 15000 രോഗികള്‍ക്ക് ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്‌സ് പക്ഷികളെപ്പോലെ വിസ്മയമാവുകയാണ് ന്യൂമാന്‍ കോളജില്‍ സംഘടിപ്പിച്ചിരിക്കുന്ന പാലിയേറ്റീവ് രോഗികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍.കേരളത്തിലാദ്യമായി സംഘടിപ്പിച്ച പരിപാടിയ്ക്ക് അതുകൊണ്ടുതന്നെയാണ് ഫീനീക്‌സ് എന്ന പേര് നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു.മത്സരങ്ങള്‍ പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നത് പാലിയേറ്റീവ് ജില്ലാ യൂനിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് യൂത്ത് മൂവ്‌മെന്റ ആണ്.ജില്ലയില്‍ 2500 അംഗങ്ങളുള്ള വലിയൊരു യുവതിയുവാക്കളുടെ സംഘമാണ് നേതൃത്വം നല്‍കുന്നത്.യൂനിറ്റിന്റെ ചെയര്‍മാന്‍ സിജോ വിജയനും കോര്‍ഡിനേറ്റര്‍ മിഥുന്‍ മനോഹറുമാണ്.ഇന്നലെയും ഇന്നുമായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന രോഗികളുടെ കാര്യങ്ങള്‍ പുര്‍ണ്ണമായും നോക്കുന്നത് ഈ സന്നദ്ധസേവകരാണ്.രോഗികളെ മത്സരിത്തിനെത്തിക്കുന്നതും തിരികെ വീടുകളിലെത്തിക്കുന്നതും ഉച്ചയ്ക്ക് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതുമൊക്കെ ഇവര്‍ തന്നെ.ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളാ ണ് ഈ മൂവ്‌മെന്റിലുള്ളത്.
ജില്ലയില്‍ കിടപ്പുരോഗികള്‍ 4000ലധികമാണ്.ഇവരുടെ വീടുകളില്‍ നഴ്‌സുമാര്‍ക്കൊപ്പം കടന്നുചെല്ലാനും നിര്‍ധന രോഗികളുടെ മക്കള്‍ക്ക് ട്യൂഷന്‍ നല്‍കാനും യുവസംഘമാണ്.ഇത്തരം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഒറ്റപ്പെടലും പുറംലോകം മനസിലാക്കാന്‍ വേണ്ടിയാണ് ഈ കലാകായികമേള സംഘടിപ്പിച്ചിരിക്കുന്നത്.ഇങ്ങനെയുള്ള മത്സരങ്ങളിലുടെ രോഗികളുടെ മാനസിക പിരിമുറക്കം കുറയ്ക്കാന്‍ കഴിയുമെന്നാണ് യൂത്ത്മൂവ്‌മെന്റെ ഭാരവാഹികള്‍ പറയുന്നു.കൂടാതെ രോഗികളായവരുടെ ഒരു കുട്ടായ്മയുംഒരുക്കാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss