|    Nov 19 Mon, 2018 7:02 am
FLASH NEWS
Home   >  Todays Paper  >  page 9  >  

രോഗികളോടും ക്രൂരത; ഇസ്രായേല്‍ 763 ഫലസ്തീനികള്‍ക്ക് ചികില്‍സ തടഞ്ഞു

Published : 4th November 2018 | Posted By: kasim kzm

ഗസ സിറ്റി: സപ്തംബറില്‍ മാത്രം ഇസ്രായേല്‍ 763 ഫലസ്തീനികള്‍ക്കു ചികില്‍സ നിഷേധിച്ചതായി ലോകാരോഗ്യസംഘടന (ഡബ്ല്യൂഎച്ച്ഒ). അധിനിവിഷ്ട ഗസയില്‍ നിന്നുവിദഗ്ധ ചികില്‍സയ്ക്കായി അതിര്‍ത്തി കടക്കാനുള്ള അനുമതി ഇസ്രായേല്‍ നിഷേധിക്കുകയായിരുന്നു. എറിസ് അതിര്‍ത്തിവഴി പുറത്തുകടക്കാനുള്ള 668 രോഗികളുടെ അപേക്ഷ ഇപ്പോഴും അനുമതിക്കായി കാത്തുകിടക്കുകയാണ്. ഇതിന്മേല്‍ അധികൃതര്‍ പ്രതികരിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഇതില്‍ 161 അപേക്ഷകര്‍ 18 വയസ്സിനു താഴെയുള്ള കുട്ടികളും 71 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 95 രോഗികള്‍ക്ക് എറിസ് അതിര്‍ത്തി കടക്കാനുള്ള അപേക്ഷ തള്ളിയിരുന്നു. ഇതില്‍ ഏഴു കുട്ടികളും 14 വയോജനങ്ങളും ഉള്‍പ്പെടും. കിഴക്കന്‍ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും ആശുപത്രികൡ ചികില്‍സ തേടാനുള്ള അപേക്ഷയാണ് നിരസിക്കപ്പെട്ടവയില്‍ 90 ശതമാനവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss