|    Oct 24 Tue, 2017 3:08 pm
FLASH NEWS
Home   >  Editpage  >  Second edit  >  

രോഗാതുരമായ മനസ്സ്

Published : 9th November 2016 | Posted By: SMR

മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന ചിന്തയില്‍ മനോരോഗങ്ങള്‍ മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാരില്‍ 80 ശതമാനവും എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?
എന്നാല്‍, നിംഹാന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ മാനസികാരോഗ്യ സര്‍വേ വെളിപ്പെടുത്തുന്നത് ഈ അപ്രിയസത്യമാണ്. മനോരോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ അത് രഹസ്യമാക്കിവയ്ക്കുന്നത് സാമൂഹികാന്തസ്സിനു കോട്ടം സംഭവിക്കും എന്നതുകൊണ്ടാണത്രേ. 2014ല്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചതനുസരിച്ച്  12 സംസ്ഥാനങ്ങളിലെ 34,802 വ്യക്തികളാണ് സാംപിള്‍ സര്‍വേ പഠനത്തിനു വിധേയരായത്. മാനസികചൂഷണം, ലഹരിയോടുള്ള ആസക്തി, വിഷാദം, ഉല്‍ക്കണ്ഠ, ഭീതി തുടങ്ങിയ വിവിധ വിഷയങ്ങള്‍ പഠനവിധേയമായപ്പോള്‍ കണ്ടെത്തിയ വസ്തുത, ദേശീയ മനോരോഗ പദ്ധതി നടപ്പാക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ്. പൊതുജനാരോഗ്യരംഗത്ത് മാനസികാരോഗ്യത്തിനു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. വിവരശേഖരണ കാര്യത്തില്‍ പോലും ഈ അനാസ്ഥ പ്രകടമാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ പൊതുജനാരോഗ്യ വിദഗ്ധര്‍, മനശ്ശാസ്ത്രജ്ഞന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, ന്യായാധിപന്മാര്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി, മാനസികാരോഗ്യ സംരക്ഷണത്തിന് ദേശീയ കമ്മീഷന്‍ രൂപീകരിക്കണമെന്ന് നിംഹാന്‍സ് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക