|    Apr 29 Sat, 2017 7:02 am
FLASH NEWS

രോഗാതുരമായ ബാങ്കുകള്‍

Published : 29th November 2016 | Posted By: SMR

2008ലെ അമേരിക്കന്‍ കമ്പോള പ്രതിസന്ധിയുടെ പിന്നില്‍ ആ നാട്ടിലെ ബാങ്കിങ് വ്യവസ്ഥയുടെ തകര്‍ച്ചയായിരുന്നു. ലേമാന്‍ ബ്രദേഴ്‌സ് എന്ന കൂറ്റന്‍ ബാങ്കാണ് ആദ്യം തകര്‍ന്ന സ്ഥാപനങ്ങളില്‍ മുഖ്യം. വന്‍തോതില്‍ ഊഹക്കച്ചവട മേഖലയില്‍ പണമിറക്കി അതു തകര്‍ന്നതോടെ കച്ചവടം പൊട്ടിയതാണ് ബാങ്കുകളെ കുരുക്കിലാക്കിയത്. അന്നു തുടങ്ങിയ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ അമേരിക്ക ഏതാണ്ട് ഒരു ദശാബ്ദക്കാലം എടുത്തുവെന്നത് ചരിത്രം.
ഇപ്പോള്‍ ഊഹക്കച്ചവടം കാരണം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ബാങ്കുകളും കുഴപ്പത്തില്‍ ചാടുകയാണ്. ജര്‍മനിയിലെ പ്രധാന ബാങ്കായ ഡ്യൂയിഷ് ബാങ്ക് പ്രതിസന്ധിയിലാണ്. കരുതലിനു പേരുകേട്ട ഈ ബാങ്കും കുഴപ്പത്തില്‍ ചെന്നുചാടിയത് ഊഹക്കച്ചവടങ്ങള്‍ കാരണം തന്നെ. ഇപ്പോള്‍ ഇറ്റലിയിലെ എട്ടു പ്രമുഖ ബാങ്കുകളെ രക്ഷപ്പെടുത്താനുള്ള യത്‌നത്തിലാണ് ആ നാട്ടിലെ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി. അദ്ദേഹം ബാങ്കുകളെ രക്ഷിക്കാന്‍ ഭരണഘടനാ ഭേദഗതിക്കു വേണ്ടി ശ്രമിക്കുകയാണ്. അതിനായി ജനഹിതപരിശോധന നടത്താനുള്ള നീക്കമാണ് ഇറ്റലിയില്‍. ഹിതപരിശോധനയില്‍ പരാജയപ്പെട്ടാല്‍ രാജിവയ്ക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
ആഗോള സാമ്പത്തിക വ്യവസ്ഥിതിയില്‍ സ്വകാര്യ ബാങ്കുകളുടെ ആധിപത്യം കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലും കടക്കെണിയിലായ ബാങ്കുകളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നോട്ടുകള്‍ അസാധുവാക്കിയതെന്നു ചില നിരീക്ഷകര്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day