|    Feb 27 Mon, 2017 5:43 am
FLASH NEWS

രോഗബാധിതനെ സഹായിക്കാന്‍ വിദ്യാര്‍ഥികളുടെ ഭക്ഷണശാല

Published : 28th November 2016 | Posted By: SMR

നെടുങ്കണ്ടം: അപൂര്‍വ രോഗം ബാധിച്ച യുവാവിന് ചികില്‍സാ സഹായ ധനം കണ്ടെത്തുന്നതിനായി കുട്ടികളുടെ ലഘുഭക്ഷണ ശാല. നെടുങ്കണ്ടം ഹോളിക്രോസ് കോണ്‍വന്റ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ലഘുഭക്ഷണ ശാല ഒരുക്കിയത്.നെടുങ്കണ്ടം സ്വദേശിയായ കരിക്കാട്ടൂര്‍ സജിമോന്‍ കാലിലെ ഞരമ്പുകള്‍ ചുരുങ്ങുക എന്ന അപൂര്‍വ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ വലതുകാല്‍ പാദം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുറിച്ച് മാറ്റി. ഇടതു കാലിലും രോഗം ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി യുവാവ് ചികില്‍സയിലാണ്. ആറും മൂന്നും ഒന്നരയും വയസ്സുള്ള മൂന്ന് കുരുന്നുകളുടെ പിതാവായ ഇദ്ദേഹം പെട്രോള്‍ പമ്പില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ആകെ ഉണ്ടായിരുന്ന 10 സെന്റ് സ്ഥലവും വീടും വിറ്റിട്ടാണ് ഇതുവരെയുള്ള ചികില്‍സകള്‍ നടത്തിയത്. നിത്യവൃത്തിയ്ക്ക് പോലും പണം കണ്ടെത്താനാവത്ത അവസ്ഥയില്‍ വിഷമിച്ച കുടുംബത്തിന്റെ ദുരിത ജീവിതം മനസ്സിലാക്കിയ നെടുങ്കണ്ടം ജനമൈത്രി പോലിസും പഞ്ചായത്തും ചേര്‍ന്ന് സഹായനിധി രൂപീകരിച്ചു.കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ വിദ്യാര്‍ഥികളാണ് സ്‌കൂള്‍ മുറ്റത്ത് ലഘുഭക്ഷണശാല ഇട്ടത്. പുണ്യാളന്‍ ഡ്യൂഡ്‌സ് എന്ന് എന്ന പേരില്‍ ആരംഭിച്ച കൊച്ചു സ്ഥാപനത്തില്‍ കരിക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ ഷേക്ക്, വിവിധ തരം ബജികള്‍, ഐസ്‌ക്രീം, ബേക്കറി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് വില്‍പനയ്ക്ക് എത്തിച്ചത്. കുട്ടികളുടെ ലക്ഷ്യം മനസ്സിലാക്കിയ അധ്യാപകരും മാതാപിതാക്കളും മറ്റുള്ളവരും ഇരുകൈയും നീട്ടിയാണ് സംരംഭത്തെ വരവേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day