|    Jan 20 Fri, 2017 5:10 am
FLASH NEWS

രോഗബാധയും അനാഥത്വവും; ജീവിതം വഴിമുട്ടി അച്ഛനും മകളും

Published : 7th October 2016 | Posted By: Abbasali tf

കരമന: രോഗപീഡയാല്‍ വര്‍ഷങ്ങളായി കിടപ്പിലായ അച്ഛനും ചികില്‍സിക്കാനോ നിത്യവൃത്തിക്കോ വഴിയില്ലാതെ മകളും ദുരിത ജീവിതം നയിക്കുന്നു. തിരുവനന്തപുരം കരമന ടിസി 20/199(1)ല്‍ വാടകക്ക് താമസിക്കുന്ന നാരായണന്‍ നായര്‍ (49), അവിവാഹിതയായ മകള്‍ എന്നിവരാണ് ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നത്. ഏഴുവര്‍ഷം മുമ്പാണ് പെയിന്റിങ് ജോലിക്കിടെ ഇരുനില കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ നാരായണന്‍ നായര്‍ കിടപ്പിലായത്. നാല് ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ വര്‍ഷങ്ങളുടെ ചികില്‍സ ഇവരെ ലക്ഷങ്ങളുടെ കടക്കാരുമാക്കി. ഭാര്യയും മരിച്ചതോടെ ഇവര്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ആദ്യം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥര്‍ വാടകക്കുടിശ്ശിക കൂടിയതോടെ ഒഴിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് അടുത്ത വീട് തരപ്പെടുത്തി നല്‍കി. ഇപ്പോള്‍ അവിടെയും കുടിശ്ശിക വര്‍ദ്ധിച്ചു. വീട്ടിലെത്തുന്ന കുറച്ച് കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് കിട്ടുന്ന പണമാണ് ഏക വരുമാനം. കിടപ്പിലായതോടെ ബന്ധുക്കളെല്ലാം കൈവിട്ടു. കുടല്‍ ചുരുങ്ങിയത് ശരിയാക്കാന്‍ നാരായണന്‍ നായര്‍ക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പറയുന്നു. നാരായണന്‍ നായരുടെ പേരില്‍ തിരുവനന്തപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫോര്‍ട്ട് ബ്രാഞ്ചില്‍ 20198743031 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ് ടആകച0060333. ഫോണ്‍:  8590083416.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക