|    Jan 20 Fri, 2017 1:33 pm
FLASH NEWS

രോഗം വരുമ്പോള്‍ മരുന്നിനേക്കാള്‍ ആവശ്യം മനസാന്നിധ്യമാണെന്ന് ഇന്നസെന്റ് എംപി

Published : 20th October 2016 | Posted By: SMR

കൊച്ചി: അവയവദാനം നടത്തിയവരുടെ ബന്ധുക്കളുടയും സ്വീകര്‍ത്താക്കളുടെയും സംഗമം നടത്തി. എറണാകുളം ലിസി ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം ചലച്ചിത്രതാരം ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്തു. രോഗം വരുമ്പോള്‍ മരുന്നിനേക്കാള്‍ ഫലം ചെയ്യുന്നത് മനസാന്നിധ്യമാണെന്ന് ഇന്നസെന്റ് എംപി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മനസിന് ധൈര്യമുണ്ടെങ്കില്‍ മാത്രമേ ഏത് മരുന്നും ഫലം ചെയ്യൂ. അതിന് ഉദാഹരണം തന്റെ ജീവിതം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അവയവങ്ങള്‍ മാറ്റി വച്ചവരാരും ഇന്ന്് ജീവിച്ചിരിപ്പില്ലെന്ന് ഒരു സുഹൃത്ത് പറഞ്ഞത് അറിവില്ലായ്മ കൊണ്ടാണ്. പിന്നീട് അദ്ദേഹം അത് തിരുത്തുകയും ചെയ്തിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷവും പലരും സാധാരണ ജീവിതം നയിക്കുന്നതായി തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. അവയവമാറ്റം കച്ചവടമാണെന്നും അവയവമാറ്റം നടത്തിയവരാരും ജീവിച്ചിരിപ്പില്ലെന്നുമുള്ള നടന്‍ ശ്രീനിവാസന്റെ പ്രസ്താവന— ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്്് അഞ്ചാം വയസില്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ കൊടുങ്ങല്ലൂര്‍ സ്വദേശി അശ്വിന്‍, വൃക്ക ദാനം ചെയ്ത ഫാ. ജില്‍സണ്‍ തയ്യില്‍, വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സിനിമാതാരം സ്ഫടികം ജോര്‍ജ്, മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്് അപൂര്‍വ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്്് വിധേയയായ ശ്രുതി ശശി എന്നിവരുള്‍പ്പെടെ മുന്നൂറോളം പേരാണ് സംഗമത്തിനെത്തിയത്. ചടങ്ങില്‍ നിരവധിപേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. മിക്കവാറും എല്ലാവരുംതന്നെ ഇപ്പോള്‍ സ്വന്തമായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നവരാണ്. ഉച്ചയ്ക്ക് സ്‌നേഹവിരുന്നോടെയാണ് സംഗമം സമാപിച്ചത്. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി, ഡോ. ജേക്കബ് എബ്രഹാം, ഡോ. ബാബു ഫ്രാന്‍സിസ്്് പരിപാടിയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക