|    Dec 11 Tue, 2018 1:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രേഖ പരിശോധിച്ചെന്നത് ഞെട്ടിക്കുന്നത്: രമേശ് ചെന്നിത്തല

Published : 13th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്തു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പോലിസുകാരുടെ വയസ്സ് തെളിയിക്കുന്ന രേഖകള്‍ തങ്ങള്‍ പരിശോധിച്ചിരുന്നെന്ന ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സന്നിധാനത്ത് പോലിസ് പോലും ആര്‍എസ്എസുകാരുടെ നിയന്ത്രണത്തിലാണെന്നു തെളിയിക്കുന്നതാണിത്. വല്‍സന്‍ തില്ലങ്കേരി അന്നു പോലിസിന്റെ മെഗാഫോണിലൂടെ സംസാരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പരാജയമാണ് വ്യക്തമാക്കുന്നത്. പോലിസ് ആര്‍എസ്എസിന്റെ ചൊല്‍പ്പടിക്കും ദയാദാക്ഷിണ്യത്തിനും വിധേയമായി നില്‍ക്കേണ്ടിവന്ന അവസ്ഥ ലജ്ജാകരമാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ സംഘപരിവാര ശക്തികള്‍ക്ക് അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. എന്‍എസ്എസ് കരയോഗം ഓഫിസുകള്‍ക്ക് നേരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളില്‍ രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. ആക്രമണത്തിനു നേതൃത്വം നല്‍കിയവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒരു ഡസനോളം ഓഫിസുകളാണ് ഇതിനകം അടിച്ചുതകര്‍ത്തത്. ഇത്രയും വ്യാപകമായ ആക്രണമങ്ങള്‍ അരങ്ങേറിയിട്ടും അവയെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം പോലും നടക്കുന്നില്ല. സംസ്ഥാനത്തു സാമുദായിക ധ്രൂവീകരണം ഉണ്ടാക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss