|    Aug 14 Tue, 2018 11:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രേഖാശര്‍മ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്റെ ചെയര്‍പേഴ്‌സണായി രേഖാശര്‍മ (54) യെ നിയമിച്ചു. നിലവില്‍ അവര്‍ കമ്മീഷന്‍ അംഗമാണ്. പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന രേഖാശര്‍മയുടെ പ്രസ്താവന വിവാദമായിരുന്നു. ഹരിയാന സ്വദേശിയായ അവര്‍ കഴിഞ്ഞ സപ്തംബറില്‍ ലളിതാ കുമാരമംഗലം വിരമിച്ച ശേഷം കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ അധിക ചുമതല വഹിച്ചു വരികയായിരുന്നു.
കമ്മീഷന്‍ അംഗമെന്ന നിലയില്‍ രേഖാശര്‍മ രാജ്യത്തെ ഒട്ടേറെ മനോരോഗ ചികില്‍സാ കേന്ദ്രങ്ങള്‍, കസ്റ്റഡി കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് വനിതകളുമായി സംവദിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss