|    Jun 26 Mon, 2017 2:08 pm
FLASH NEWS

രേഖമൂലം അറിയിപ്പ് ലഭിച്ചിട്ടും ഹിയറിങിന് അവസരം ലഭിച്ചില്ല; അപേക്ഷകര്‍ റോഡ് ഉപരോധിച്ചു

Published : 12th November 2016 | Posted By: SMR

ആലപ്പുഴ: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നല്‍കിയ അപേക്ഷയില്‍ ഹിയറിങ് നടത്താത്തതില്‍ പ്രതിഷേധം. ആലപ്പുഴ മുനിസിപ്പില്‍ ടൗണ്‍ ഹാളിന് മുമ്പില്‍ അപേക്ഷകര്‍ റോഡ് ഉപരോധിച്ചു. രേഖമൂലം അറിയിപ്പ് ലഭിച്ചിട്ടും ടൗണ്‍ ഹാളില്‍ നടക്കുന്ന ഹിയറിങിന് അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ആലപ്പുഴ നഗരസഭ പരിധിയില്‍ വില്ലേജ് ഓഫിസുകളിലും നഗരസഭാ ഓഫിസുകളിലും പരാതി നല്‍കിയവരെ ഇന്നലെ ടൗണ്‍ഹാളില്‍ നടക്കുന്ന ഹിയറിങ്ങില്‍ പങ്കെടുക്കണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമാണ് ടൗണ്‍ ഹാളില്‍ ഹിയറിങ് നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. രേഖ മൂലമുള്ള അറിയിപ്പ് ഉദ്യോഗസ്ഥര്‍ക്കും കൈമാറിയെങ്കിലും ഇവരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് ടൗണ്‍ ഹാളിന് മുമ്പിലെ റോഡ് ഉപരോധവുമായി ഇവര്‍ രംഗത്തെത്തിയത്. രാവിലെ മുതല്‍ എത്തിയവരാണ് ഇപ്രകാരം വലഞ്ഞത്. വിവരമറിഞ്ഞ് ആലപ്പുഴ സൗത്ത് പോലിസും രംഗത്തെത്തിയിരുന്നു. എസ്‌ഐയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഇവര്‍ക്ക് വേണ്ടി 19, 20, 21 തിയ്യതികളില്‍ ഹിയറിങ് നടത്താമെന്ന് ഉറപ്പുനല്‍കിയതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക