|    Nov 14 Wed, 2018 5:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രേഖകള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 18th March 2018 | Posted By: kasim kzm

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ടൈം കണ്ടിജന്റ് ഒഴിവിലേക്ക്  നിയമനത്തിന് കൂടിക്കാഴ്ചയ്ക്ക് വിളിച്ച ജനറല്‍ കാറ്റഗറിയിലുള്ള വ്യക്തിക്ക് നിയമനം നല്‍കാത്തതിനുള്ള കാരണം രേഖകള്‍ സഹിതം ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജനറല്‍ കാറ്റഗറിയില്‍ മല്‍സരിക്കാന്‍ ആളില്ലാതിരുന്നിട്ടും മുക്കം മണിശേരി പി ടി രവീന്ദ്രനെ പരിഗണിക്കാത്തതിനെതിരെയാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് അധികൃതരോട് വിശദീകരണം തേടിയത്.
1978 ജൂണില്‍ കോഴിക്കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത പരാതിക്കാരനെ 2013 ലാണ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചത്. ജനറല്‍ കാറ്റഗറിയില്‍ യോഗ്യതയുള്ള മറ്റൊരാള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പരാതിക്കാരനെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ ചോദിച്ചു. ഒരു മാസത്തിനകം വിശദീകരണം നല്‍കാനാണ് ഉത്തരവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss