|    Jul 22 Sun, 2018 9:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രേഖകള്‍ സീല്‍വച്ച കവറില്‍ സമര്‍പ്പിക്കാന്‍ മാത്രമെന്താണ് ഉള്ളതെന്ന് കോടതി

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ എംഎല്‍എമാരുടെയും എംപിമാരുടെയും വരവില്‍കവിഞ്ഞ സ്വത്തുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ സീല്‍വച്ച കവറില്‍ സമര്‍പ്പിക്കാന്‍ മാത്രമെന്താണുള്ളതെന്ന് സുപ്രിംകോടതി. ഇക്കാര്യം എല്ലാ പത്രങ്ങളിലും അച്ചടിച്ചുവന്നതാണെന്നും കോടതി പറഞ്ഞു.രാജ്യത്തെ എം പിമാരുടെയും എംഎല്‍മാരുടെയും സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ എല്ലാ പത്രങ്ങളിലും വന്നതല്ലേയെന്ന് രേഖ സമര്‍പ്പിക്കാനെത്തിയ സര്‍ക്കാര്‍ അഭിഭാഷകനോട് കേസ് പരിഗണിച്ച ജസ്റ്റിസ് ചലമേശ്വര്‍ ചോദിച്ചു. രാജ്യത്തെ പ്രധാന പത്രങ്ങളിലും പ്രദേശിക പത്രങ്ങളിലും ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  എം പിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ മാത്രമാണ്  കവറിലുള്ളതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. അവരുടെ പേരുകള്‍ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss