|    Apr 29 Sat, 2017 8:58 pm
FLASH NEWS

രേഖകളില്ലാത്ത 44 ലക്ഷം പിടികൂടി

Published : 27th October 2016 | Posted By: SMR

കൊടുവള്ളി: രേഖകളില്ലാത്ത 44 ലക്ഷം രൂപ പോലീസ് പിടികൂടി. ദേശീയപാതയില്‍ വെണ്ണക്കാടിന് സമീപം ചൊവ്വാഴ്ച്ച രാത്രി ഒമ്പതോടെ വാഹനപരിശോധനക്കിടെ താമരശ്ശേരി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 30 ലക്ഷം രൂപ പിടികൂടിയത്. കാറില്‍ കോഴിക്കോട് ഭാഗത്ത് നിന്ന് കൊണ്ടുവരികയായിരുന്നു പണം. രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി പുഴങ്കര ബഷീറി(52)നെ പിടികൂടി താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച്ച രാവിലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടമ്മല്‍പോയില്‍ സ്വദേശി ഗഫൂറിനെ രേഖകളില്ലാത്ത 1.25 ലക്ഷം രൂപയുമായി കൊടുവള്ളി പോലീസ് പിടികൂടി. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്വദേശി മാക്‌സ് ഫൈസലിന്റെ സ്ഥാപനത്തിലും വീട്ടിലും നടത്തിയ പരിശോധനയില്‍ 12.75 ലക്ഷത്തോളം രൂപയും കണ്ടെടുത്തതായി പോലിസ് അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day