|    Jul 23 Sun, 2017 12:25 pm
FLASH NEWS

രേഖകളില്ലാത്ത അഞ്ചു ലക്ഷം രൂപ പിടികൂടി

Published : 4th April 2016 | Posted By: SMR

കോഴിക്കോട്: മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന അഞ്ചു ലക്ഷം രൂപ പിടികൂടി. വടകര നിയോജക മണ്ഡലത്തിലെ കണ്ണൂക്കരയില്‍ വച്ച് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട സ്റ്റാറ്റിക് സര്‍വീലന്‍സ് സംഘമാണ് പണം പിടികൂടിയത്. 50,000 രൂപയില്‍ കൂടുതലുള്ള പണത്തിന് വ്യക്തമായ രേഖകള്‍ കൂടെ കരുതണമെന്ന് ജില്ലാ കലക്ടര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. കൊമേഴ്‌സ്യല്‍ ടാക്‌സ് ഇന്‍സ്‌പെക്ടര്‍ രത്‌ന രാജ്, സബ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍, സിവില്‍ പോലിസ് ഓഫീസര്‍ ഷൈന്‍ മിത്ത് എന്നിവര്‍ പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക