|    Sep 26 Tue, 2017 11:51 pm
Home   >  Todays Paper  >  Page 4  >  

രേഖകളില്ലാതെ തങ്ങിയ രണ്ട് ബംഗ്ലാദേശികള്‍ പിടിയില്‍

Published : 28th August 2016 | Posted By: SMR

കൊച്ചി: മതിയായ യാത്രാരേഖകളില്ലാതെ കൊച്ചിയില്‍ തങ്ങിയ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി. യൂനസ് മുല്ല, നക്ഖഷാദ് മൊണ്ഡല്‍ എന്നിവരെയാണ് കലൂര്‍ കതൃക്കടവിന് സമീപത്ത് നിന്ന് ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറിന്റെ നേത്രത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തില്‍ തങ്ങിവരികയാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നും ജലങ്കി നദി കടന്ന് കൊല്‍ക്കത്ത വഴി ഡല്‍ഹിയില്‍ എത്തിയ ശേഷം വ്യാജ തിരിച്ചറിയില്‍ കാര്‍ഡും മറ്റും നിര്‍മിച്ചാണ് ഇവര്‍ കേരളത്തിലെത്തിയത്. ഇവരുടെ കൈവശം കാണപ്പെട്ട ഇലക്ഷന്‍ ഐഡി കാര്‍ഡ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ് സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കൃത്രിമമാണെന്ന് കണ്ടെത്തിയത്. മറ്റെന്തെങ്കിലും കേസുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഡോ. അരുള്‍. ആര്‍ ബി കൃഷ്ണ അറിയിച്ചു. ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക