|    Oct 24 Tue, 2017 3:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

രൂപസാദൃശ്യമുള്ള കുട്ടിയെ ആലിബാബ സ്ഥാപകന്‍ സഹായിക്കും

Published : 15th November 2016 | Posted By: SMR

ബെയ്ജിങ്: തന്റെ രൂപസാദൃശ്യമുള്ള എട്ടുവയസ്സുകാരന്റെ എല്ലാ ചെലവുകളും ഏറ്റെടുക്കാന്‍ തയ്യാറായി ചൈനയിലെ രണ്ടാമത്തെ വലിയ സമ്പന്നനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ. ജാക്ക് മായുടെ രൂപസാദൃശ്യമുള്ള കുട്ടിയുടെ വീഡിയോ കഴിഞ്ഞ വര്‍ഷമാണ് മിനി ജാക്ക് മാ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ഇതു ശ്രദ്ധയില്‍ പെട്ട ജാക്ക് മാ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലുള്ള കുട്ടിയുടെ ബിരുദപഠനം വരെയുള്ള എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. ഫാന്‍ സിയോകിന്‍ എന്നാണ് മിനി ജാക്ക് മായുടെ യഥാര്‍ഥപേര്. കിഴക്കന്‍ ചൈനയില്‍ ഷിയാങ്‌സി പ്രവിശ്യയില്‍ താമസിക്കുന്ന സിയോകിന്റെ മാതാവിനെ ചെറിയ പ്രായത്തില്‍ തന്നെ പോളിയോ ബാധിച്ചു. മറവിരോഗത്തിന്റെ അടിമയാണ് മുത്തശ്ശി. ഇവര്‍ക്കു രണ്ടുപേര്‍ക്കും ജോലിക്കു പോവാന്‍ സാധിക്കാത്തതിനാല്‍ പരിതാപകരമാണ് വീട്ടിലെ അവസ്ഥ. ഇതോട സിയോകിന് സഹായവാഗ്ദാനവുമായി ജാക്ക് മാ എത്തുകയായിരുന്നു. ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനായ ജാക്ക് മാ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക