|    Sep 26 Tue, 2017 6:30 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക്; സ്വര്‍ണവിലയിലും ഇടിവ്

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം സര്‍വകാല റെക്കോഡ് തകര്‍ച്ചയിലേക്ക്. ഡോളറിനെതിരേ രൂപയുടെ മൂല്യം 68.73 എന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 39 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം 70 രൂപ വരെ എത്തുമെന്നും റിപോര്‍ട്ടുകളുണ്ട്. 2013 ആഗസ്ത് 28ലാണ് ഇതിനു മുമ്പ് രൂപ ഇത്രയും താഴ്ന്ന നിലയിലെത്തിയത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഈ മാസം 8നു പിന്‍വലിച്ച ശേഷം രൂപയുടെ മൂല്യം മൂന്നു ശതമാനമാണ് കുറഞ്ഞത്.
ഡോളറിന്റെ മൂല്യം മറ്റു കറന്‍സികളെ അപേക്ഷിച്ചു കൂടിവരുന്നതും രാജ്യത്തിന്റെ വിപണിയിലുള്ള 84 ശതമാനം നോട്ടുകള്‍ പിന്‍വലിച്ചതുമാണ് രൂപയുടെ മൂല്യം താഴേക്കു പോവാന്‍ കാരണം.
സ്വര്‍ണവിപണിയില്‍ വീണ്ടും ഇടിവുണ്ടായി. പവന് 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ മാസം 9നാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 15 ദിവസം കൊണ്ട് 1480 രൂപയാണ് കുറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക