|    Sep 26 Wed, 2018 2:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയില്‍

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ കറന്‍സിയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഇന്നലെ വൈകീട്ടോടെ ഡോളറിന് 69.85 രൂപ എന്ന നിരക്കിലേക്കാണ് രൂപ ഇടിഞ്ഞത്. തുര്‍ക്കിയിലെ പ്രതിസന്ധിയാണ് ഓഹരിവിപണിയെയും കറന്‍സിയുടെ മൂല്യത്തെയും പ്രതികൂലമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച വിപണി തുറന്ന ഉടനെ തന്നെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ ഒരു ഡോളറിന് 69.47 രൂപയാണ് രേഖപ്പെടുത്തിയത്. പിന്നീട് വീണ്ടും ഇടിയുകയും 69.85 രൂപ എന്ന നിരക്കിലെത്തുകയുമായിരുന്നു.
വരുംദിവസങ്ങളില്‍ കൂടുതല്‍ ഇടിവുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ജൂണ്‍ മുതലാണ് രൂപയുടെ മൂല്യത്തില്‍ താഴ്ച രേഖപ്പെടുത്തിത്തുടങ്ങിയത്. ഇതിനിടയ്ക്ക് നില അല്‍പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച മുതല്‍ വീണ്ടും ഇടിയുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്ന് ഒരു ഡോളറിന് 70 രൂപയോടടുത്തത്. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ അടക്കം എല്ലാ ഉല്‍പന്നങ്ങളുടെയും വില ഇനിയും വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്. വാഹനങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ തുടങ്ങിയ ഇറക്കുമതി ഉല്‍പന്നങ്ങളുടെ വില ഉയരും. ഇന്ധനവില വര്‍ധിക്കുന്നതോടെ അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരും.
അതേസമയം, കയറ്റുമതിക്കാര്‍ക്കും പ്രവാസികള്‍ക്കും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് നേട്ടമാവും. വിദേശ കറന്‍സി കൈമാറുമ്പോള്‍ കൂടുതല്‍ ഇന്ത്യന്‍ രൂപ കിട്ടുമെന്നതിനാലാണിത്. ഇന്നലത്തെ കണക്കനുസരിച്ച് ഒരു യുഎഇ ദിര്‍ഹത്തിന് 19.03 രൂപയാണ് നിരക്ക്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss