|    Aug 24 Thu, 2017 6:35 am
FLASH NEWS
Home   >  Todays Paper  >  page 11  >  

രുപീന്ദര്‍ ഡബിളില്‍ ഇന്ത്യ മലേസ്യയെ കീഴടക്കി

Published : 27th October 2016 | Posted By: SMR

മലേസ്യ:ഏഷ്യന്‍ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ- മലേസ്യ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 2-1 നാണ് ഇന്ത്യ മലേസ്യയെ മുട്ടുകുത്തിച്ചത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ചൈനയെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയുടെ സെമിയില്‍ കടന്നിരുന്നു.
മികച്ച മുന്നേറ്റങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ മലേസ്യക്കെതിരേ കാഴ്ചവച്ചത്. കളി തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ ഇന്ത്യക്കനുകൂലമായ പെനാല്‍റ്റി ലഭിച്ചെങ്കിലും ഗോളിലേക്കെത്തിയില്ല. രുപീന്ദര്‍ പാല്‍ സിങിന്റെ സ്മാഷ് മലേസ്യന്‍ ഗോള്‍ കീപ്പര്‍ സുബ്രമണ്യം കുമാര്‍ തടുത്തിടുകയായിരുന്നു. എന്നാല്‍ ആദ്. പകുതിയില്‍ ലഭിച്ച രണ്ടാമത്തെ പെനാല്‍ട്ടി കൃത്യമായി വലയിലെത്തിച്ച് രുപീന്ദര്‍ ഇന്ത്യയെ 1-0 ന്റെ ലീഡിലേക്കുയര്‍ത്തി.
ഇന്ത്യയുടെ നിഖിന്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും മലേസ്യന്‍ പ്രതിരോധ നിരയെ ഭേദിക്കാനായില്ല. കുമാര്‍ സുബ്രമണ്യത്തില്‍ നിന്ന് കിട്ടിയ പാസിനെ പിടിച്ചടക്കി നിഖിന്‍ തൊടുത്ത ഷോട്ട് മലേസ്യന്‍ ഗോളിയുടെ തകര്‍പ്പന്‍ സേവിന് മുന്നില്‍ നിഷ്പ്രഭമായിപ്പോയി. ആദ്യ പകുതി പിരിഞ്ഞപ്പോള്‍ 1-0 ന്റെ ലീഡുമായാണ് ഇന്ത്യ കളം വിട്ടത്. കളി മുഴുവന്‍ സമയം പൂര്‍ത്തിയാക്കിയപ്പോള്‍ രുപീന്ദറിന്റെ ഇരട്ട ഗോളിന്റെ സഹായത്താല്‍ മലേസ്യയെ ഇന്ത്യ 2-1 ന് തോല്‍പ്പിച്ച് അവസാന ഗ്രൂപ്പ് മല്‍സരവും വിജയംകൊണ്ടാഘോഷിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക