|    May 21 Mon, 2018 2:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാഹുല്‍ 16ന് ചുമതലയേല്‍ക്കും

Published : 11th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഈ മാസം 16ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. 19 വര്‍ഷമായി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു തുടരുന്ന സോണിയാഗാന്ധിയുടെ പിന്‍ഗാമിയായാണ് മകന്‍ രാഹുല്‍ സ്ഥാനമേല്‍ക്കുന്നത്. സോണിയാ 16ന് എഐസിസി നേതാക്കളെ അഭിസംബോധന ചെയ്യും. പാര്‍ട്ടിയുടെ 62ാമത്തെ പ്രസിഡന്റായാണ് രാഹുല്‍ സ്ഥാനമേല്‍ക്കുക.  നിലവില്‍ ഉപാധ്യക്ഷനായ രാഹുലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും. കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള കത്ത് 16ന് കൈമാറും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss