|    Oct 19 Thu, 2017 8:18 pm
FLASH NEWS

രാഹുല്‍ പശുപാലനെതിരേ ഫാറൂഖ് കോളജില്‍ പ്രതിഷേധം

Published : 20th November 2015 | Posted By: SMR

ഫറോക്ക്: പെണ്‍വാണിഭക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചുംബന സമര നേതാക്കളായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കുമെതിരേ ഫാറൂഖ് കോളജ് കാംപസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.
ഏഴു പതിറ്റാണ്ട് സമൂഹത്തിന് വിജ്ഞാനം പകര്‍ന്ന ഫാറൂഖ് കോളജിനെ ലിംഗ സമത്വമെന്ന ഓമനപ്പേരിട്ട് സാമുഹിക-ദൃശ്യ മാധ്യമങ്ങള്‍ വഴി താറടിച്ചു കാണിക്കാനുള്ള തന്ത്രമാണ് അറസ്‌റ്റോടെ തകര്‍ന്നതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. ഒരു ബെഞ്ചില്‍ ആണും പെണ്ണും ഒന്നിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിച്ചു എന്ന വ്യാജ വാര്‍ത്ത പരത്തിയാണ് ചുംബന സമര വക്താക്കള്‍ കോളജിനെ ആക്രമിച്ചത്.
ഫേസ് ബുക്ക് കൂട്ടായ്മ എന്ന പേരില്‍ കോഴിക്കോട് മാനാഞ്ചിറയിലും കോളജ് കാംപസിന് മുന്നിലും വിവിധ സമര പരിപാടികള്‍ ആസുത്രണം ചെയ്തത് ഇത്തരക്കാരായിരുന്നു. പലരും ചുംബന സമരത്തില്‍ പങ്കെടുത്തവരും പ്രചരിപ്പിക്കുന്നവരും ഇപ്പോഴും രാഹുല്‍പശുപാലനും രശ്മിക്കും വേണ്ടി നിലകൊള്ളുന്നവരുമാണ്. ഇവരുടെ പ്രചരണം വിശ്വസിച്ച സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖരായ പലരും കോളജിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു.
ലിഗം സമത്വം എന്ന പേരില്‍ വിവാദം സൃഷ്ടിക്കുന്നതിന് മുന്‍പേ തന്നെ ഇവര്‍ ഫാറൂഖ് കോളേജിനെ ലക്ഷ്യം വച്ചിരുന്നുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഇന്നലെ രാഹുല്‍ പശുപാലന്റെ കോലം കാംപസില്‍ കത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക