|    Sep 26 Tue, 2017 8:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുല്‍ നേതൃത്വം ഏറ്റെടുക്കേണ്ട സമയമായി: നാരായണസ്വാമി

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ രാഹുല്‍ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കേണ്ട സമയമാണിതെന്നു പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാ—മി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റീതാ ബഹുഗുണ ജോഷി, രാഹുലിനെതിരേ ശക്തമായ വിമര്‍ശനമുന്നയിച്ച് ബിജെപിയിലേക്കു പോയതിനു പിന്നാലെയാണു നാരായണ സ്വാമിയുടെ പ്രസ്താവന. രാഹുലിനെ നേതൃസ്ഥാനം ഏല്‍പിക്കുകയാണെങ്കില്‍ ഞങ്ങളെല്ലാം പിന്തുണയ്ക്കുമെന്നു പറഞ്ഞ സ്വാമി, സോണിയാജി ഞങ്ങളുടെ രക്ഷിതാവാണെന്നും പറഞ്ഞു. രാഹുലിന് സംസ്ഥാനതലത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനാവും. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ രാഹുല്‍ റാലിയും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നു. രാജ്യത്താകമാനം ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. അതിനാല്‍ തന്നെ രാഹുല്‍ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട സമയമാണിത്. സ്വാമി പറഞ്ഞു. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുമായി നിലവില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും സ്വാമി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക