|    Dec 19 Wed, 2018 2:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാഹുല്‍ നാളെ കേരളത്തില്‍

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളും ക്യാംപുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി 29ന് ഉച്ചയ്ക്ക് തിരികെ പോവുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോവും. ആലപ്പുഴയില്‍ ദുരിതബാധിത ക്യാംപ് സന്ദര്‍ശിക്കും. ചാലക്കുടി, ആലുവ, പറവൂര്‍, വയനാട്ടിലെ കോട്ടാത്തല എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാംപുകളും രാഹുല്‍ സന്ദര്‍ശിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss