|    Sep 25 Mon, 2017 10:35 pm
FLASH NEWS
Home   >  Sports  >  Cricket  >  

രാഹുല്‍ ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീം പരിശീലകനായി തുടരും

Published : 20th June 2017 | Posted By: ev sports


മുംബൈ: ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് തുടരും. സചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷമണും സൗരവ് ഗാംഗുലിയും അടങ്ങുന്ന ബിസിസിഐ ഉപദേശക സമിതിയാണ് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടി നല്‍കുന്നത്് സംബന്ധിച്ച് തീരുമാനമെടുത്തത്. കരാര്‍ പ്രകാരം രണ്ട് വര്‍ഷത്തേക്കുകൂടി ദ്രാവിഡ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം പരിശീലകനായി തുടരും. എന്നാല്‍ ദ്രാവിഡിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള കാര്യത്തില്‍ അന്തിമ തീരുമാനമെത്തിയിട്ടില്ല. ദ്രാവിഡിന് പകരം പുതിയ പരിശീലകനെ നിയമിക്കാന്‍ ബിസിസി ഐ പദ്ധതിയിട്ടിരുന്നെങ്കിലും ദ്രാവിഡുമായി നേരത്തെ ഉണ്ടാക്കിയ കരാറില്‍ കാലാവധി നീട്ടിനല്‍കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഉപദേശക സമിതി ദ്രാവിഡിന്റെ കരാര്‍ നീട്ടി നല്‍കാന്‍ തീരുമാനിച്ചത്.
നേരത്തെ 10 മാസത്തെ കരാറിലാണ് ദ്രാവിഡ് ഇന്ത്യയുടെ യുവനിരയെ പരിശീലിപ്പിച്ചത്. ഇതിന് നാല് കോടി രൂപയായിരുന്നു ലഭിച്ച പ്രതിഫലം. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ ദ്രാവിഡിനെ ക്ഷണിച്ചിരുന്നെങ്കിലും കരാര്‍ അവസാനിച്ചതിനാല്‍ ക്ഷണം ദ്രാവിഡ് നിരസിച്ചിരുന്നു.
ബിസിസിഐയുടെ താല്‍ക്കാലിക ഭരണസമിതി മുന്‍ അംഗമായ രാമചന്ദ്ര ഗുഹ ദ്രാവിഡിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരിക്കെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനായിപ്പോയത് തെറ്റാണെന്നായിരുന്നു ഗുഹയുടെ വിമര്‍ശനം. ഒമ്പത് കോടി രൂപയാണ് ഐപിഎല്ലില്‍ ഡെല്‍ഹി ദ്രാവിഡിന് നല്‍കിയ പ്രതിഫലം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക