ലോകേഷ് രാഹുല്‍ ചാംപ്യന്‍സ് ട്രോഫിക്ക് ഉണ്ടാകില്ല
Published : 21st April 2017 | Posted By: ev sports
ന്യൂഡല്‍ഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഓപണര്‍ ലോകേഷ് രാഹുല്‍ കളിക്കാനിടയില്ല. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലിരിക്കുന്ന രാഹുല്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എനിക്ക് വളരെ പ്രതീക്ഷയും ആഗ്രഹവും ഉണ്ടെങ്കിലും നിലവിലെ ആരോഗ്യസ്ഥിതിയില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാനാവുമെന്ന് കരുതുന്നില്ല. തോളിനേറ്റ പരിക്ക് മൂലം തനിക്ക് അനായാസമായി കൈചലിപ്പിക്കാനാവുന്നില്ല. കൂടാതെ ശസ്ത്രക്രിയക്ക് ശേഷം ധാരാളം മരുന്നുകളും ഇപ്പോള്‍ കഴിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. പൂര്‍ണ സ്ഥിതിയിലോട്ടെത്താന് മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നും രാഹുല്‍ വ്യക്തമാക്കി.
ഇന്ത്യ- ആസ്ത്രേലിയ ടെസ്റ്റ് പരമ്പരക്കിടെയാണ് രാഹുലിന് പരിക്കേറ്റത്. പരിക്ക് മൂലം ഐപിഎല്ലില്‍ നിന്നും രാഹുല്‍ പിന്മാറിയിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.