|    Dec 17 Mon, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

Published : 28th August 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി നാളെ ഉച്ചയ്ക്ക് തിരികെ പോകും. ഇന്നു രാവിലെ പത്തിന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ഗാന്ധി ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോകും. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം അവിടെ നിന്ന് ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കാനെത്തും. തുടര്‍ന്ന് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സ്വീകരണച്ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മിച്ചുനല്‍കുന്ന 1000 വീടുകളില്‍ 20 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തുക തദവസരത്തില്‍ രാഹുല്‍ഗാന്ധിക്ക് കൈമാറും. ആലപ്പുഴയില്‍ നിന്നു 3.45ന് ഹെലികോപ്റ്റര്‍ മാര്‍ഗം ചാലക്കുടിയിലെത്തും. 4.45ന് ആലുവയിലും വൈകീട്ട് ആറിന് പറവൂരിലും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തും. 29ന് രാവിലെ 9 മുതല്‍ 9.30 വരെ മറൈന്‍ ഡ്രൈവില്‍ ഡിസിസിയുടെ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് 10ഓടെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്കു പോകും. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss