|    Jan 20 Fri, 2017 9:32 am
FLASH NEWS

രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനോട് മാപ്പുപറയണമെന്ന് സുപ്രീംകോടതി

Published : 19th July 2016 | Posted By: G.A.G

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനോട് മാപ്പുപറയണമെന്ന് സുപ്രീംകോടതി. മഹാത്മാഗാന്ധിയെ വധിച്ചതില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്ദെ നല്‍കിയ മാനനഷ്ടക്കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുല്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് കുന്ദെ കോടതിയെ സമീപിച്ചത്. ഒരു സംഘടനയെ ഒന്നടങ്കം കുറ്റപ്പെടുത്താനാവില്ലെന്ന് പറഞ്ഞ കോടതി രാഹുല്‍ ആര്‍ എസ് എസിനോട് മാപ്പു പറയുകയോ വിചാരണ നേരിടുകയോ ചെയ്യണമെന്നാണ് നിര്‍ദേശിച്ചത്. കേസിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ അടുത്ത ബുധനാഴ്ച വരെ കോടതി രാഹുലിന് സമയം അനുവദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 257 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക