|    Aug 17 Fri, 2018 6:19 pm
FLASH NEWS

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

Published : 9th June 2017 | Posted By: fsq

 

കല്‍പ്പറ്റ: മധ്യപ്രദേശില്‍ പോലിസ് വെടിവെച്ചുകൊന്ന കര്‍ഷകരുടെ കുടുംബങ്ങളുടെ ഇടയിലേക്ക് കടന്നുചെന്ന രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് കല്‍പ്പറ്റ, സി ജയപ്രസാദ്, പി വിനോദ്കുമാര്‍, എസ് മണി, സാലി റാട്ടക്കൊല്ലി, വി നൗഷാദ്, മുഹമ്മദ് അജ്മല്‍, ഡിന്റോ ജോസ്, ടി ജി ആന്റണി, പി ജി സന്തോഷ്, ശശിധരന്‍ മാസ്റ്റര്‍, സലീം കാരാടന്‍, യു എ ജെറീഷ്, എം എസ് ജയന്‍, മഹേഷ്, സോനു, വിഷ്ണു ഭാസ്‌കര്‍, ഇ സുനീര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss