|    Apr 30 Sun, 2017 12:50 am
FLASH NEWS

രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്തു

Published : 2nd November 2016 | Posted By: Navas Ali kn

rahul

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കായി വാദിച്ചു ജീവനൊടുക്കിയ വിമുക്തഭടന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ശ്രമിക്കവെയാണ് അദ്ദേഹത്തെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. അല്‍പ്പ സമയത്തിനകം തന്നെ വിട്ടയക്കുകയും ചെയ്തു. ആത്മഹത്യ ചെയ്ത സൈനികന്റെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രണ്ടാം തവണയാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. നേരത്തെ, സൈനികന്റെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ച രാഹുലിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചിരുന്നു.
ജീവനൊടുക്കിയ സൈനികന്റെ മകനെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് ഹരിയാന സ്വദേശി രാം കിഷന്‍ ഗ്രെവാള്‍ ജീവനൊടുക്കിയത്. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തിലായിരുന്നു ഗ്രെവാളിന്റെ സമരം. വിമുക്ത ഭടന്മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടതുണ്ടെന്നും ആത്മഹത്യാക്കുറിപ്പെഴുതിയതിനു ശേഷമാണ് ഗ്രെവാള്‍ ജീവനൊടുക്കിയത്. സൈനികന്റെ ആത്മഹത്യ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രചാരണവിഷയമാക്കിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day