|    Jul 18 Wed, 2018 12:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന ബിജെപി നടപടി അപഹാസ്യം’’

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: അമേരിക്കയിലെ കാലഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍  രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വ്യക്തിപരമായി അധിക്ഷേപിച്ച് രക്ഷപ്പെടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ ബിജെപിക്ക് കേന്ദ്ര മന്ത്രിമാരുടെ വലിയ പടയെ തന്നെ രംഗത്തിറങ്ങേണ്ടി വന്നത് അപഹാസ്യമാണ്. വ്യക്തിപരമായ അധിക്ഷേപമല്ലാതെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും ബിജെപിക്ക് ഉത്തരം പറയാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് കോട്ടായിയില്‍ ജീവന് ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടിട്ടും സംരക്ഷണം നല്‍കാതെ കൊലപാതകികള്‍ക്ക് മുന്നിലേക്ക് വൃദ്ധദമ്പതികളെ വലിച്ചെറിഞ്ഞ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss