|    Jun 20 Wed, 2018 7:07 pm
FLASH NEWS
Home   >  National   >  

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍

Published : 14th January 2017 | Posted By: mi.ptk

rahul-gandhi-01

ന്യൂഡല്‍ഹി:മതങ്ങളുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയെ ബന്ധപ്പെടുത്തി പറഞ്ഞ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.ദൈവങ്ങളുടെയും മഹാന്മാരുടെയും ചിത്രങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം കണ്ടിട്ടുണ്ടെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.രാഹുലിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു.കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ സിഡിയും ബിജെപി പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ജനുവരി 11 ന് ഡല്‍ഹിയില്‍ നടന്ന ജന്‍ വേദന സമ്മേളനത്തിലാണ് രാഹുല്‍ വിവാദ പ്രസ്താവന നടത്തിയത്. ശിവജി, ബുദ്ധന്‍, മഹാവീര്‍ എന്നിവരുടെ ചിത്രങ്ങളില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കണ്ടിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss