|    Dec 17 Sun, 2017 11:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. രാഹുലിന്റെ ട്വിറ്റര്‍ ഇതു രണ്ടാം തവണയാണ് ഹാക്ക് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെയാണ് അക്കൗണ്ട് ആദ്യം ഹാക്ക് ചെയ്തത്. പിന്നീട് ഇന്നലെ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ടൈംലൈനില്‍ അശ്ലീല പോസ്റ്റുകള്‍ നിറഞ്ഞതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. ഹാക്കിങ് സംഭവം ശ്രദ്ധയില്‍പ്പെട്ടതായി ഐടി മന്ത്രാലയവും സ്ഥിരീകരിച്ചു.സാമൂഹിക മാധ്യമമായ ട്വിറ്ററിനോട് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടില്‍ കഴിഞ്ഞ ആറു ദിവസം നടന്ന പ്രവൃത്തികളുടെ വിവരം നല്‍കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss