|    Jun 22 Fri, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന് ബുധനാഴ്ച

Published : 10th June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്നൊരുക്കുന്നു. ബുധനാഴ്ച താജ് പാലസിലാണ് പരിപാടിയെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷവിഭാഗം നേതാവ് നദിം ജാവദ് അറിയിച്ചു. പ്രതിപക്ഷനേതാക്കളുടെ സാന്നിധ്യംകൊണ്ട് പാര്‍ട്ടിയുടെ ഇഫ്താര്‍ ശ്രദ്ധേയമാവുമെന്നാണു കരുതുന്നത്.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തശേഷം ഇതാദ്യമായാണ് ഇഫ്താറിന് ആതിഥ്യം വഹിക്കുന്നത്. പാര്‍ട്ടി സംഘടിപ്പിച്ച അവസാന ഇഫ്താര്‍ 2015ലായിരുന്നു. അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയായിരുന്നു ആതിഥ്യമരുളിയത്.
എല്ലാ വിശ്വാസം പുലര്‍ത്തുന്നവരെയും ഇഫ്താറിന് കോണ്‍ഗ്രസ് പരമ്പരാഗതമായി ക്ഷണിക്കാറുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന്റെ കേന്ദ്രമെന്ന നിലയില്‍ കോണ്‍ഗ്രസ് ഒരുക്കുന്ന ഇഫ്താറിന് പ്രാധാന്യം കല്‍പിക്കപ്പെടുന്നുണ്ട്.
രാഷ്ട്രപതിഭവനില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഇഫ്താര്‍ വിരുന്ന് തുടരേണ്ടതില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തീരുമാനിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഇഫ്താര്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഈയിടെ ഇഫ്താര്‍ വിരുന്നൊരുക്കിയിരുന്നു. എന്നാല്‍, കെജ്‌രിവാളിന്റെ വിരുന്നില്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss