|    Mar 28 Tue, 2017 7:41 pm
FLASH NEWS

രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്

Published : 27th September 2016 | Posted By: SMR

സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ കിസാന്‍ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്കു നേരെ ചെരിപ്പേറ്. ലഖ്‌നോവില്‍നിന്ന് 85 കിലോമീറ്റര്‍ അകലെ സിതാപൂരിലാണ് തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന രാഹുലിന് നേരെ പത്രപ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന അനൂപ് മിശ്ര ചെരിപ്പെറിഞ്ഞത്.
ചെരിപ്പ് രാഹുലിന്റെ ദേഹത്തു പതിച്ചില്ല. ചെരിപ്പെറിഞ്ഞയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് 60 വര്‍ഷമായി രാജ്യത്തെ തകര്‍ക്കുകയായിരുന്നുവെന്ന് അയാള്‍ ആരോപിച്ചു. രാഹുലിന്റെ കിസാന്‍ യാത്ര ഇതിനകം 2,200 കിമീ പിന്നിട്ടു. യാത്ര അവസാനിക്കാന്‍ ഇനി രണ്ടാഴ്ച കൂടി എടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി ശക്തമായി അപലപിച്ചു. ഉത്തര്‍പ്രദേശില്‍ ഗ്രാമഗ്രാമങ്ങളിലൂടെ രാഹുല്‍ഗാന്ധി നടത്തുന്ന യാത്ര സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനമാണ് സൃഷ്ടിച്ചിട്ടുള്ളത്. യാത്രയ്ക്കു ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയും സ്വീകാര്യതയും ആര്‍എസ്എസിനെയും ബിജെപിയെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇതില്‍നിന്നുള്ളതാണ് ഷൂ ഏറ് പോലുള്ള പ്രാകൃതമായ നടപടികള്‍. ഇത്തരം ശ്രമങ്ങളിലൂടെ കോണ്‍ഗ്രസിനെയോ രാഹുല്‍ഗാന്ധിയെയോ തളര്‍ത്താന്‍ കഴിയില്ല. ശക്തമായി തന്നെ പാര്‍ട്ടിയും രാഹുല്‍ഗാന്ധിയും മുന്നോട്ടുപോവുമെന്നും ആന്റണി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day