|    Jan 25 Wed, 2017 5:13 am
FLASH NEWS

രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം മാത്രമേ ഉള്ളൂ: ബി.ജെ.പി ആരോപണം തള്ളി കോണ്‍ഗ്രസ്സ്

Published : 16th November 2015 | Posted By: swapna en

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം മാത്രമേ ഉള്ളൂവെന്ന് കോണ്‍ഗ്രസ്സ് . രാഹുലിന് ഇരട്ട പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും ഇത് അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ഇന്നാണ് സുബ്രഹ്മണ്യ സ്വാമി പ്രധാനമന്ത്രി മോഡിക്ക് കത്തയച്ചത്. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞിരുന്നു. 2005ലെ രേഖകളാണ് തെളിവായി സുബ്രഹ്മണ്യ സ്വാമി പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ നിയമമനുസരിച്ച് ഒരു വ്യക്തി തന്നിഷ്ടപ്രകാരം വിദേശപൗരത്വം നേടുന്നത് തെറ്റാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക