|    Dec 14 Thu, 2017 6:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുല്‍ ഗാന്ധിക്ക് ആശയ ദാരിദ്ര്യം: അരുണ്‍ ജെയ്റ്റ്‌ലി

Published : 7th March 2016 | Posted By: SMR

വൃന്ദാവന്‍: ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ രൂക്ഷ വിമര്‍ശനം. ആശയ ദാരിദ്ര്യം അനുഭവിക്കുന്നതിനാലാണ് രാഹുല്‍ വിഘടനവാദികളെ പിന്തുണയ്ക്കുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ദിരാഗാന്ധിയോ രാജീവ് ഗാന്ധിയോ ചെയ്യാത്ത കാര്യങ്ങളാണ് രാഹുല്‍ ചെയ്യുന്നത്. ദേശസ്‌നേഹികളും രാജ്യദ്രോഹികളും തമ്മിലുള്ള ഏറ്റുമുട്ടലുകളിലെല്ലാം ദേശസ്‌നേഹികളുടെ പക്ഷം ചേര്‍ന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിനുള്ളത്. എന്നാല്‍, ഇന്ന് ജിഹാദികളേയും മാവോവാദികളേയും പിന്തുണയ്ക്കുന്നവരായി അവര്‍ മാറി- മന്ത്രി പറഞ്ഞു. ഭാരതീയ യുവമോര്‍ച്ച സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരുനിന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്. ഇപ്പോഴും അവരത് തുടരുകയാണ്. ദേശദ്രോഹ മുദ്രാവാക്യം വിളിച്ച് ജയിലില്‍ പോയ കനയ്യ കുമാര്‍ തിരിച്ചുവന്ന് ജയ്ഹിന്ദ് വിളിച്ചത് തങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക