|    Aug 21 Mon, 2017 10:18 am

രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ചു

Published : 5th August 2017 | Posted By: fsq

 
കോഴിക്കോട്: ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ നടത്തിയ അക്രമത്തിനെതിരെ നാടെങ്ങും പ്രതിഷേധം. നഗരത്തിലും വിവിധ ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ഡിസിസി ഓഫിസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കിഡ്—സണ്‍ കോര്‍ണറില്‍ സമാപിച്ചു. ഗാന്ധിജിയെ സംഘ്പരിവാറുകാരും ഇന്ദിരാഗാന്ധിയെയും രാജീവ്ഗാന്ധിയെയും വിഘടനവാദികളും വധിച്ചിട്ടും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തകര്‍ക്കാനായില്ലെന്നും രാഹുല്‍ഗാന്ധിക്കെതിരായ അക്രമം മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടം സ്—പോണ്‍സര്‍ ചെയ്തതാണെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് ഇ വി ഉസ്മാന്‍കോയ അധ്യക്ഷത വഹിച്ചു.
താമരശ്ശേരി: രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ്  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.  സി മുഹ്‌സിന്‍, ബിജു കണ്ണന്തറ, വി കെ കബീര്‍, വി കെ ഇറാഷ്, ഫസല്‍ കാരാട്ട്, ദീപക്ക് കാരാടി, ജസീറലി, മഹേന്ദ്രന്‍ ചുങ്കം, പ്രമോദ്, റിഷാം, ബിച്ചു പള്ളിപ്പുറം, അനില്‍കുമാര്‍  നേതൃത്വം നല്‍കി.
പേരാമ്പ്ര: രാഹുല്‍ ഗാന്ധിയെ കല്ലെറിഞ്ഞതിനെതിരെ പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.പി കെ രാഗേഷ്, എസ് സുനന്ദ്, റഷീദ് പുറ്റംപൊയില്‍, പ്രിന്‍സ് ആന്റണി നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക