|    Nov 19 Mon, 2018 10:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഹുല്‍ ഈശ്വറിന് തന്ത്രികുടുംബവുമായി ബന്ധമില്ലെന്ന് കണ്ഠരര് മോഹനര്

Published : 29th October 2018 | Posted By: kasim kzm

പത്തനംതിട്ട: രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രികുടുംബം. ശബരിമലയുമായോ തന്ത്രികുടുംബവുമായോ രാഹുല്‍ ഈശ്വറിന് ഒരു ബന്ധവുമില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബത്തിനുവേണ്ടി കണ്ഠരര് മോഹനര് അറിയിച്ചു. ശബരിമലയില്‍ കലാപത്തിനു പദ്ധതിയിട്ടെന്ന് ആരോപിച്ച് രാഹുലിനെ വീണ്ടും പോലിസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തന്ത്രി കുടുംബം വിശദീകരണക്കുറിപ്പ് ഇറക്കിയത്. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുതെന്നും രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss