|    Oct 20 Fri, 2017 5:25 am
Home   >  Todays Paper  >  Page 5  >  

രാഹുല്‍ ഈശ്വറിന്റെ സന്ദര്‍ശനം : ഹൈക്കോടതി വിശദീകരണം തേടി

Published : 5th October 2017 | Posted By: fsq

 

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരേ ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച പരാതിയില്‍ വിശദീകരണം നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി നിര്‍ദേശം നല്‍കി.   ഈ മാസം 17നാണ് വിശദീകരണം നല്‍കണ്ടത്. രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി  നിര്‍ദേശം നല്‍കിയത്. കേസില്‍ വിശ്വാസ വഞ്ചനാകുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹാദിയയെ രക്ഷിതാക്കളുടെ സംരക്ഷണയില്‍ വിട്ടു. ആഗസ്ത് 17നു വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെയും തങ്ങളുടെയും  ചിത്രങ്ങള്‍ എടുത്ത് അനുവാദമില്ലാതെ ഫേസ്ബുക്കിലും മറ്റും പ്രസിദ്ധീകരിച്ചെന്നുമാണ് അശോകന്‍ പരാതി നല്‍കിയിരുന്നത്.  തന്ത്രികുടുംബത്തിലെ അംഗആയതിനാലാണ് സംസാരിക്കുന്നതിനെ എതിര്‍ക്കാതിരുന്നത് എന്നും പരാതിയില്‍ അശോകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക