|    Dec 14 Thu, 2017 6:50 pm
FLASH NEWS
Home   >  National   >  

രാഹുല്‍ഗാന്ധി ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി

Published : 29th October 2017 | Posted By: shins

മുംബൈ: രാഹുല്‍ ഗാന്ധി ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെ. തിരഞ്ഞടുപ്പു പ്രചാരണങ്ങളിലെല്ലാം പങ്കെടുത്ത് സജീവമായിരിക്കുന്ന രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ആത്മവിശ്വാസത്തോടെയാണെന്നും മഹാത്മാഗാന്ധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ രാഹുല്‍ ഗാന്ധി ദലിത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ദലിത് സമൂഹത്തില്‍ ധാരാളം വിദ്യാസമ്പന്നരായ പെണ്‍കുട്ടികളുണ്ട്. സമൂഹത്തില്‍ നിന്നും ജാതി വ്യവസ്ഥ ഇല്ലാതാക്കണമെങ്കില്‍ രാഹുല്‍ ജാതി നോക്കാതെ വിവാഹം ചെയ്യണം. രാഹുല്‍ ഗാന്ധിക്ക് മാത്രമേ ഈ നിര്‍ദേശം സ്വീകരിക്കാന്‍ സാധിക്കൂ. രാഹുല്‍ ഗാന്ധി ഇനി പപ്പു അല്ലെന്നും രാഹുലിന് എല്ലാ വിധ ആശംസകളും നേരുന്നതായും രാംദാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക