|    Jul 22 Sun, 2018 9:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുല്‍ഗാന്ധിയുടെ ഗുജറാത്ത് പര്യടനം ആരംഭിച്ചു

Published : 26th September 2017 | Posted By: fsq

 

അഹ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ത്രിദിന ഗുജറാത്ത് പര്യടനം ആരംഭിച്ചു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചു രാഹുലിന്റെ പ്രചാരണം. അതേസമയം, രാഹുലിന്റെ റോഡ് ഷോക്ക് പോലിസ് അനുമതി നിഷേധിച്ചു.സൗരാഷ്ട്രയിലെ ദ്വാരക മുതല്‍ ജാംനഗര്‍ വരെയുള്ള 135 കിലോമീറ്റര്‍ തുറന്ന ജീപ്പിലായിരുന്നു രാഹുലിന്റെ റോഡ് ഷോ പ്രഖ്യാപിച്ചിരുന്നുത്. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചു  അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന്, ദ്വാരകയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹജ്ജ്‌റാപുരില്‍ രാഹുല്‍ കാളവണ്ടിയില്‍ റോഡ് ഷോ നടത്തി.നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്.പര്യടനം നാളെ അവസാനിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss