|    Jun 25 Mon, 2018 10:14 am
FLASH NEWS

രാഹുല്‍ഗാന്ധിക്ക് നേരെ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Published : 6th August 2017 | Posted By: fsq

 

കൊച്ചി: ഗുജറാത്തിലെ ധനേസ്‌കാന്തയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രളയബാധിത പ്രദേശമായ ധനേറയില്‍ ജനങ്ങളുമായി സംസാരിച്ച് കൊണ്ടിരിക്കേ നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി പ്രവര്‍ത്തകരാണ് രാഹുല്‍ ഗാന്ധിക്ക് നേരെ ആക്രമണം നടത്തിയത്. എറണാകുളം കെപിസിസി ജങ്്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് പ്രസിഡന്റ് എം വി രതീഷ്, സംസ്ഥാന സെക്രട്ടറി ദീപക് ജോയ്, പാര്‍ലമെന്റ് കമ്മിറ്റി ഭാരവാഹികളായ ദിലീപ് കുഞ്ഞുകുട്ടി, ജോസഫ് മാര്‍ട്ടിന്‍, അജയകുമാര്‍ എളംകുളം, നേതാക്കളായ അന്‍വര്‍ വെണ്ണല, സനൂപ് മുരളി, മണ്‍സൂര്‍ വെണ്ണല, സെന്തില്‍ അറുമുഖം, ജോസ് വടുതല, സിജു പൗലോസ്, സുജിത് മോഹനന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.മട്ടാഞ്ചേരി: എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരായ സംഘപരിവാര അതിക്രമത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തി. കൊച്ചി നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമരാവതി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ഫോര്‍ട്ട്‌കൊച്ചി വെളി ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി എച്ച് നാസര്‍, ഡിസിസി അംഗം വി എച്ച് ഷിഹാബുദ്ധീന്‍, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിത്ത് അമീര്‍ ബാവ സംസാരിച്ചു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് റാണി യേശുദാസ്, മണ്ഡലം പ്രസിഡന്റുമാരായ പി എം അസ്്‌ലം, പി എ മനാഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈലാ തദ്ദേവുസ്, ബ്ലോക്ക് സെക്രട്ടറിമാരായ മുജീബ് റഹ്മാന്‍, ഷമീര്‍ വളവത്ത് നേതൃത്വം നല്‍കി.പെരുമ്പാവൂര്‍: രാഹുല്‍ ഗാന്ധിക്കെതിരേ ഗുജറാത്തില്‍ ബിജെപി നടത്തിയ അക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരം ചുറ്റി നടന്ന പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഒ ദേവസി, ദാനിയല്‍ മാസ്റ്റര്‍, മനോജ് മൂത്തേടന്‍, തോമസ് പി കുരുവിള, ബേസില്‍ പോള്‍, ബാബു ജോണ്‍, കെ പി വര്‍ഗീസ്, പി കെ മുഹമ്മദ് കുഞ്ഞ്, എന്‍ എ റഹിം, എസ് എ മുഹമ്മദ്, ഷെയ്ക്ക് ഹബീബ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss