|    Mar 26 Sun, 2017 6:28 pm
FLASH NEWS

രാഹുലിന് സെഞ്ച്വറി: ഇന്ത്യ മികച്ച ലീഡിലേക്ക്

Published : 1st August 2016 | Posted By: SMR

കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ. ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് 196ല്‍ ഒതു ക്കിയ ഇന്ത്യ രണ്ടാംദിനം 63 ഓവര്‍ പൂര്‍ത്തിയയപ്പോള്‍ ഒരു വിക്കറ്റിന് 185 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഒമ്പതു വിക്കറ്റ് ബാക്കിനില്‍ക്കെ വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യക്ക് 11 റണ്‍സ് കൂടി മതി.
ഓപണര്‍ ലോകേഷ് രാഹുലിന്റെ (107*) ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. ചേതേശ്വര്‍ പുജാരയാണ് (37*) രാഹു ലിനൊപ്പം ക്രീസില്‍. ശിഖര്‍ ധവാനാണ് (27) പുറത്തായത്.
നേരത്തേ അഞ്ചു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഇശാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും രണ്ടു വി ക്കറ്റ് വീതം ലഭിച്ചു. ജെര്‍മെയ്ന്‍ ബ്ലാക്‌വുഡ് (62) മാത്രമേ വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നുള്ളൂ.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക